Monday, November 22, 2010

വണ്ടി

വണ്ടി


ഈ മഹാ നഗരത്തില്‍ ജനനിബിഡ വീഥിയില്‍
എവിടെ നിന്നോ വന്നെത്തിയീ വണ്ടി.
ആരംഭമൊക്കെ തിക്കിതിരക്കാതെ
ഒഴിഞ്ഞൊന്നു മാറിയീ വണ്ടി...
കാലവും ചക്രവും ദൂരങ്ങള്‍ താണ്ടവേ
ആര്‍ജവം വച്ചൊരു വണ്ടി...
നഗരവും പാതയും പരിചിതമായപ്പോള്‍
ഡ്രൈവറും ഇല്ലാതെ ഓടിയീ വണ്ടി.
ചിലനേരമൊക്കെ ആര്‍ക്കുമോടിക്കാമീ വണ്ടി.
എങ്കിലും പാതിവഴിയില്‍ പലപ്പോഴും
അലക്ഷ്യമായ് പാഞ്ഞൊന്ന് കഷ്ടത്തിലാക്കുന്ന വണ്ടി.
തിരക്കേറും പാതയില്‍ വേഗത കൂടവേ
വിജന താഴ്ച്ചയില്‍ കൂപ്പുകുത്തൊന്ന വണ്ടി.
ദുര്‍ഘടമെങ്കിലും താന്‍ തീര്‍ത്ത പാതയില്‍
ഓടുവാന്‍ കൊതിക്കുന്ന വണ്ടി.
കല്ലും കുഴിയുംനിറഞ്ഞതെന്നാലും
തന്‍ വഴിയില്‍ ലക്ഷ്യങ്ങള്‍ കാണുന്ന വണ്ടി.
ലക്ഷ്യത്തിന്‍ അകലം അറിയുന്ന നേരത്ത്
വേഗത പോയൊരു വരുന്നൊരു വണ്ടി...
സ്വന്തമായ് തീര്‍ത്തൊരീ പാതയ്ക്കുമേല്‍
പുകമറ തീര്‍ക്കുന്ന വണ്ടി.
കല്ലിലും കുഴിയിലും ഉറുമ്പിരുന്നെന്നാകിലും
പലപ്പോഴും ഒഴിഞ്ഞു മാറുന്നൊരു വണ്ടി-
വഴിയാത്രികര്‍ക്കു മേല്‍ അഹങ്കാരത്തിന്‍
ചെളിതെറിപ്പിക്കുന്നൊരു വണ്ടി.
ശാപങ്ങളാകിലും പരിഹാസമെങ്കിലും
അതിനായ് കാത്തുനില്‍ക്കുന്നൊരു വണ്ടി.
ഭീതിയാലോടുന്ന നായ്ക്കള്‍ക്കുമേല്‍
പാഞ്ഞുകേറുന്നൊരു വണ്ടി.
ഇന്ധനം തീര്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും
ഇന്ധനം ചോരുന്ന വണ്ടി.
യാത്ര മുടക്കാത്ത വണ്ടി.......... ഭ്രാന്തമായ് അലയുന്നു വണ്ടി.....

2 comments:

  1. ithu eppo post chyethu masheeeee?

    ReplyDelete
  2. സുജിത്..കവിതകള്‍ ഒരേ ബ്ലോഗില്‍
    പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കൂ..വായനകാരെ
    confuse ആക്കാതെ....ആശംസകള്‍...

    ReplyDelete