Thursday, January 14, 2010

ശാപംപേറിയ ജന്മം.
കാഹളം മുഴക്കുന്ന ജനതയ്ക്ക് നടുവിലായ്‌
എന്തിനായ്‌ നീ പിറന്നു വീണു..
ഏകനായ്‌ തീരുവാന്‍ എകാകിയാകുവാന്‍..
നിയോഗിചീടുന്നു നിന്‍റെ ജന്മം
എങ്കിലും അറിയുക യാചിച്ചു തിന്നുവാന്‍
ശാപങ്ങളേല്‍ക്കുവാന്‍ ആയിരങ്ങള്‍ പിറന്നു
നിനക്ക് മുന്‍പേ..
അമ്മയ്ക്കു പറ്റിയ തെറ്റിന്‍റെ ശിക്ഷയായ്‌
പരിഹസിച്ചീടുന്നു നിന്‍റെ ബാല്യം..
വിശപ്പിന്‍റെ നോവ്‌ പേറ്റുനോവിനെ മറയ്ക്കുമ്പോള്‍......
അമ്മയും നിന്നെ വിട്ടുപോകും..
പിതൃത്വമില്ലാത്ത ജീവിതം പേറുവാന്‍
ഏതു ജന്മത്തില്‍ നീ പാപിയായി
കാലത്തിന്‍ ഓളത്തില്‍ മുക്തി നേടുവാന്‍..
നീ തന്നെ മാര്‍ഗങ്ങള്‍ തേടിടേണം
നീതി തേടല്‍ തുടങ്ങുന്ന വേളയില്‍
നീതി വാതായനങ്ങള്‍ അടഞ്ഞിടുന്നു..
നീതി ബോധം വിളമ്പുന്ന കൂട്ടരോ
അണികളോടോതുന്നു
മനുഷ്യ മാംസം നുറുക്കുന്ന സൂത്രവാക്യം
ശപിക്കപ്പെട്ടോരീ ജന്മത്തില്‍ എരിയുമ്പോള്‍..
ഒടുവില്‍ നീ എത്തി പിടിക്കുവാന്‍ വെമ്പുന്നു
കാട്ടു നീതിക്കകപ്പെട്ട സമൃദ്ധിയില്‍.

No comments:

Post a Comment